കായികം

നീന്തിയെടുത്ത് മൂന്നാം സ്വർണം, ആറാം മെഡൽ; ദേശീയ​ ​ഗെയിംസിൽ സജൻ പ്രകാശിന്റെ കുതിപ്പ്

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: 36ാമത് ദേശീയ ഗെയിംസില്‍ മൂന്നാം സ്വര്‍ണം നീന്തിയെടുത്ത് കേരളത്തിന്റെ സജന്‍ പ്രകാശ്. വ്യാഴാഴ്ച നടന്ന പുരുഷന്‍മാരുടെ 50 മീറ്റര്‍ ബീസ്റ്റ് സ്‌ട്രോക്കിലാണ് സജന്‍ സ്വര്‍ണം നേടിയത്. 25.10 സെക്കന്‍ഡിലായിരുന്നു താരത്തിന്റെ ഫിനിഷിങ്. തമിഴ്‌നാടിന്റെ രോഹിത് ബെനിട്ടണാണ് വെള്ളി. ഹരിയാനയുടെ സരോഹ ഹാര്‍ഷ് വെങ്കലം കരസ്ഥമാക്കി. 

ഗെയിംസില്‍ സജന്റെ മൂന്നാം സ്വര്‍ണവും ആറാം മെഡലുമാണിത്. വ്യാഴാഴ്ച നടന്ന 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ സാജന്‍ പ്രകാശ് വെങ്കലം നേടിയിരുന്നു. 8:12.55 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.

നേരത്തെ 200, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും സജന്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ വെള്ളി നേടിയ സാജന്‍, 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു