കായികം

വീണ്ടും പാകിസ്ഥാനെ തകര്‍ത്തുവിടാന്‍ പെണ്‍പട; നാലാം ജയം തേടിയിറങ്ങുന്ന ഇന്ത്യക്ക് ഫീല്‍ഡിങ്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം ജയം തേടി ഇന്ത്യന്‍ വനിതകള്‍. ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണര്‍ ഷഫാലി വര്‍മയെ പുറത്തിരുത്തിയാണ് ഇന്ത്യ പാകിസ്ഥാനെതിരേയും ഇറങ്ങുന്നത്. 

കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങാതെ ഇടവേള എടുത്ത ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തി. സ്‌നേഹ് റാണയ്ക്ക് പകരം രാധാ യാദവും കളിക്കുന്നു. ഓപ്പണിങ്ങില്‍ ഉള്‍പ്പെടെ പല മാറ്റങ്ങളും വരുത്തിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. 

യുഎഇക്കെതിരെ റിച്ചാ ഘോഷും മേഘ്‌നയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മലേഷ്യക്കെതിരെ ഓപ്പണ്‍ ചെയ്തത് ഷഫാലിയും മേഘ്‌നയും. യുഎഇക്കെതിരെ ഇന്ത്യ 175 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ സ്മൃതി മന്ദാനയ്ക്ക് ബാറ്റിങ്ങിന് പോലും ഇറങ്ങേണ്ടി വന്നില്ല എന്നതും കൗതുകമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി