കായികം

2019ല്‍ ബാബറിനെ വീഴ്ത്തിയ കുല്‍ദീപിന്റെ ഡെലിവറി; അതേ കെണിയില്‍ വീണ് മാര്‍ക്രമും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: 2019 ലോകകപ്പില്‍ പാക് താരം ബാബര്‍ അസമിന്റെ സ്റ്റംപ് ഇളക്കിയ അതേ ഡെലിവറിയുമായി മാര്‍ക്രമിനെ വീഴ്ത്തി കുല്‍ദീപ് യാദവ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിലാണ് മൂന്ന് വര്‍ഷത്തിന് ശേഷം കുല്‍ദീപിന്റെ ആ പെര്‍ഫെക്ട് ഡെലിവറി വീണ്ടും വിക്കറ്റ് പിഴുതത്. 

അന്ന് ബാബര്‍ ചെയ്തത് പോലെ ഫ്രണ്ട് ഫൂട്ട് മുന്‍പോട്ട് വെച്ച് പ്രതിരോധിക്കാനാണ് ഇവിടെ മാര്‍ക്രമും ശ്രമിച്ചത്. എന്നാല്‍ ഡ്രിഫ്റ്റ് ചെയ്ത് ടേണ്‍ ചെയ്ത് എത്തിയ കുല്‍ദീപിന്റെ ഡെലിവറി ബാബറിന്റേയും കുല്‍ദീപിന്റേയും ഓഫ് സ്റ്റംപ് ഇളക്കി. 5 പന്തില്‍ ഡക്കായാണ് മാര്‍ക്രം 
മടങ്ങിയത്. 

ഡ്രിഫ്റ്റും ടേണും ചെയ്താണ് ആ ഡെലിവറി വന്നത്. ഏതൊരു സ്പിന്നറും ഇഷ്ടപ്പെട്ട് പോകുന്ന ഡെലിവറിയാണ്. പ്രോപ്പര്‍ ഡെലിവറിയാണ് ഇത്. ടെസ്റ്റ് ഡെലിവറി. തെറ്റ് വരുത്താന്‍ ബാറ്ററെ നിര്‍ബന്ധിതമാക്കുന്ന ഡെലിവറി, പെര്‍ഫെക്ട് ഡെലിവറി. ടൂര്‍ണമെന്റിലെ എന്റെ ഏറ്റവും മികച്ച ഡെലിവറി, അന്ന് ബാബര്‍ അസമിന്റെ വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപിന്റെ പ്രതികരണം ഇങ്ങനെ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ