കായികം

ഏയ്ഞ്ചല്‍ ഡി മരിയക്ക് പരിക്ക്, കണ്ണീരണിഞ്ഞ് താരം; ലോകകപ്പ് നഷ്ടമായേക്കുമെന്ന് ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

ഹൈഫ: ചാമ്പ്യന്‍സ് ലീഗില്‍ മക്കാബി ഹൈഫയോട് എതിരില്ലാത്ത രണ്ട് ഗോളിന് യുവന്റ്‌സ് പരാജയപ്പെട്ടതിന് പിന്നാലെ തിരിച്ചടിയായി എയ്ഞ്ചൽ ഡി മരിയയുടെ പരിക്കും. മത്സരത്തിന്റെ 24ാം മിനിറ്റില്‍ എയ്ഞ്ചൽ ഡി മരിയ ഗ്രൗണ്ട് വിട്ടതോടെ അര്‍ജന്റൈന്‍ ആരാധകരും ആശങ്കയിലാണ്. 

വലത് കാല്‍ തുടയിലെ വേദനയെ തുടര്‍ന്ന് കരഞ്ഞാണ് അര്‍ജന്റൈന്‍ താരം ഗ്രൗണ്ട് വിട്ടത്. ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ടീമിലെ മുതിര്‍ന്ന താരത്തിനേറ്റ പരിക്ക് അര്‍ജന്റീനയെ ആശങ്കയിലാക്കുന്നു. ഡിബാലയുടെ പരിക്ക് അര്‍ജന്റീനയ്ക്ക് ഭീഷണിയായി നില്‍ക്കുമ്പോഴാണ് മറ്റൊരു തിരിച്ചടി കൂടി വരുന്നത്. 

നവംബര്‍ 22ന് സൗദിക്ക് എതെിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയില്‍ നവംബര്‍ 27ന് മെസിയും കൂട്ടരും മെക്‌സിക്കോയേയും ഡിസംബര്‍ ഒന്നിന് പോളണ്ടിനേയും നേരിടും. മരിയയുടെ പരിക്കിനെ കുറിച്ച് മറ്റ് പ്രതികരണങ്ങള്‍ ക്ലബിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും താരത്തിന് തിരിച്ചെത്താനാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഏഴാം മിനിറ്റിലും 42ാം മിനിറ്റിലും ഒമെര്‍ അറ്റ്‌സിലി നേടിയ ഗോളിലൂടെയാണ് ഇസ്രായേല്‍ ക്ലബ് മക്കാബി ഹൈഫ യുവന്റ്‌സിനെ ഞെട്ടിച്ചത്. ഇതോടെ യുവന്റ്‌സിന്റെ ചാമ്പ്യന്‍സ് ലീഗിലെ മുന്നോട്ട് പോക്ക് പ്രതിസന്ധിയിലായി കഴിഞ്ഞു. ടൂര്‍ണമെന്റിലെ മക്കാബി യുടെ ആദ്യ ജയമാണ് ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം