കായികം

ഒരോവറില്‍ 3 വിക്കറ്റ് പിഴുത് അശ്വിന്‍; വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 169 റണ്‍സ്‌

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ട്വന്റി20 ലോകകപ്പിന് മുന്‍പായുള്ള പരിശീലന മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 169 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 168 റണ്‍സ് കണ്ടെത്തിയത്. 

10 ഓവറില്‍ 78-1 എന്ന നിലയിലായിരുന്നു വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ. എന്നാല്‍ 17ാം ഓവറില്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ 138-6 എന്ന നിലയിലേക്ക് അവര്‍ വീണു. 17ാം ഓവറിലെ രണ്ടാമത്തേയും മൂന്നാമത്തേയും പന്തില്‍ വിക്കറ്റ് വീഴ്ത്തിയ അശ്വിന് പക്ഷെ ഹാട്രിക് നഷ്ടമായി. എന്നാല്‍ അതേ ഓവറില്‍ തന്നെ മൂന്നാമത്തെ വിക്കറ്റും പിഴുതെടുക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍ക്കായി. 

രണ്ട് റണ്‍സ് എടുത്ത ആഷ്ടണ്‍ ടര്‍ണറിനെയാണ് അശ്വിന്‍ ആദ്യം വീഴ്ത്തിയത്. പിന്നാലെ ഫാനിങ്ങിനെ ആദ്യ പന്തില്‍ ഡക്കാക്കി മടക്കി. ബാന്‍ക്രോഫ്റ്റാണ് അതേ ഓവറില്‍ തന്നെ അശ്വിന്റെ ഇരയായ മൂന്നാമത്തെ താരം. രണ്ടാം പരിശീലന മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ അര്‍ഷ്ദീപ് വിക്കറ്റ് വീഴ്ത്തി. 

ജോഷ് ഫിലിപ്പേയെ അര്‍ഷ്ദീപ് മടക്കിയെങ്കിലും നിക് ഹോബ്‌സണും ഷോര്‍ട്ടും ചേര്‍ന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ മുന്‍പോട്ട് കൊണ്ടുപോയി. രണ്ട് ബാറ്റേഴ്‌സും അവരുടെ അര്‍ധ ശതകം കണ്ടെത്തി. 64 റണ്‍സ് എടുത്ത ഹോബ്‌സനെ ഹര്‍ഷല്‍ പട്ടേല്‍ മടക്കി. 52 റണ്‍സില്‍ നില്‍ക്കെ ഷോര്‍ട്ട് റണ്‍ഔട്ടായി.

19ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലാണ് അവസാന ഓവര്‍ എറിഞ്ഞത്. 20ാം ഓവറില്‍ 13 റണ്‍സ് വഴങ്ങി ഹര്‍ഷല്‍ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം പരിശീലന മത്സരത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി