കായികം

വിജയ വഴിയിലേക്ക് തിരിച്ചെത്തി കേരളം; ജമ്മു കശ്മീരിനെതിരെ 62 റണ്‍സ് ജയം 

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന് വീണ്ടും ജയം. ജമ്മു കശ്മീരിലെ 62 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് കേരളം മുന്‍പില്‍ വെച്ച 185 റണ്‍സ് പിന്തുടര്‍ന്ന ജമ്മു കശ്മീര്‍ 19 ഓവറില്‍ 122 റണ്‍സിന് ഓള്‍ഔട്ടായി. 

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഈ സീസണില്‍ 6 മത്സരം കേരളം കളിച്ച് കഴിഞ്ഞപ്പോള്‍ ജയം നേടിയത് 4 കളിയില്‍. മഹാരാഷ്ട്രയോടും സര്‍വീസസിനോടുമാണ് കേരളം തോറ്റത്. ഇനി മേഘാലയക്ക് എതിരെയാണ് കേരളത്തിന്റെ മത്സരം. 

ജമ്മു കശ്മീരിന് എതിരെ കേരളത്തിനായി ആസിഫും ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റും സിജിമോന്‍ ജോസഫ് മിഥുന്‍ എസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 30 റണ്‍സ് എടുത്ത ശുഭം കജൂറിയയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറര്‍. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയെ കേരളത്തെ തുണച്ചത് സച്ചിന്‍ ബേബിയുടേയും സഞ്ജു സാംസണിന്റേയും അര്‍ധ ശതകമാണ്. സഞ്ജു 56 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയപ്പോള്‍ സച്ചിന്‍ ബേബി 32 പന്തില്‍ നിന്ന് 62 റണ്‍സും അടിച്ചെടുത്തു. ഇരുവരും ചേര്‍ന്ന് 90 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍