കായികം

'ട്വന്റി20യില്‍ നിന്ന് വിരമിക്കണം'; ന്യൂസിലന്‍ഡ് ജയിച്ചിട്ടും വില്യംസണിന് പൊങ്കാല

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ആതിഥേയരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ട്വന്റി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി. 200 റണ്‍സ് എന്ന വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച ശേഷം 111 റണ്‍സിന് ഓസ്‌ട്രേലിയയെ ന്യൂസിലന്‍ഡ് ഓള്‍ഔട്ടാക്കി. ന്യൂസിലന്‍ഡ് ജയം പിടിച്ചെങ്കിലും കീവീസ് ക്യാപ്റ്റന്റെ ഇന്നിങ്‌സ് വലിയ വിമര്‍ശനത്തിന് ഇടയാക്കി. 

ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ച് നല്ല തുടക്കമാണ് ന്യൂസിലന്‍ഡിന് നല്‍കിയത്. 5 ഓവറില്‍ കിവീസ് സ്‌കോര്‍ 50 കടന്നു. എന്നാല്‍ ഫിന്‍ അലന്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ വില്യംസണ്‍ 23 പന്തില്‍ നിന്നാണ് 23 റണ്‍സ് നേടിയത്. ഫിന്‍ അലന്‍ 16 പന്തില്‍ നിന്ന് 42 റണ്‍സും കോണ്‍വേ 58 പന്തില്‍ നിന്ന് 92 റണ്‍സും എടുത്തപ്പോഴാണ് വില്യംസണിന്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സ്. 

ഓസീസ് മണ്ണില്‍ താളം കണ്ടെത്താനാവാത്ത പതിവ് വില്യംസണ്‍ തുടരുന്ന സൂചനയാണ് ന്യൂസിലന്‍ഡിന്റെ ആദ്യ മത്സരത്തില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിന് ഇടയില്‍ ഓസ്‌ട്രേലിയയില്‍ വില്യംസണ്‍ ഒരു ഫോര്‍മാറ്റിലും അര്‍ധ ശതകം കണ്ടെത്തിയിട്ടില്ല. 

200 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ ടിം സൗത്തിയും സാന്ത്‌നറും ബോള്‍ട്ടും ചേര്‍ന്നാണ് തകര്‍ത്തത്. സൗത്തിയും സാന്ത്‌നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബോള്‍ട്ട് രണ്ട് വിക്കറ്റ് പിഴുതു. ഫെര്‍ഗൂസനും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 28 റണ്‍സ് നേടിയ മാക്‌സ് വെല്‍ ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 92 റണ്‍സ് എടുത്ത കോണ്‍വേയാണ് കളിയിലെ താരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല