കായികം

ട്വന്റി20 ലോകകപ്പിലെ ഏറ്റവും ചെറിയ ടോട്ടല്‍; നെതര്‍ലന്‍ഡ്‌സിനെ 91ല്‍ ഒതുക്കി പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ട്വന്റി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ ടോട്ടലിലേക്ക് നെതര്‍ലന്‍ഡ്‌സിനെ തള്ളിവിട്ട് പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ പെര്‍ത്തില്‍ പാക് ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കി. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് മാത്രമാണ് നെതര്‍ലന്‍ഡ്‌സിന് കണ്ടെത്താനായത്.

നെതര്‍ലന്‍ഡ്‌സ് നിരയില്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം. 27 റണ്‍സ് എടുത്ത കോലിന്‍ അകെര്‍മന്‍ ആണ് ടോപ് സ്‌കോറര്‍. പാകിസ്ഥാന് വേണ്ടി ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് വസീം രണ്ട് വിക്കറ്റും വീഴ്ത്തി. ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പിഴുതു. 

മറ്റ് ടീമുകളുടെ മത്സര ഫലം ആശ്രയിച്ചിരിക്കുന്ന പാകിസ്ഥാന് ജയത്തോടൊപ്പം നെറ്റ്‌റണ്‍റേറ്റും ഉയര്‍ത്തേണ്ടതുണ്ട്. തെര്‍ലന്‍ഡ്‌സിനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കിയതിന് ശേഷം വേഗത്തില്‍ ചെയ്‌സ് ചെയ്ത് വിജയ ലക്ഷ്യം മറികടന്നാല്‍ പാകിസ്ഥാന് നെറ്റ്‌റണ്‍റേറ്റ് ഉയര്‍ത്താം. 

പെര്‍ത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സര ഫലവും പാകിസ്ഥാന് നിര്‍ണായകമാണ്. പെര്‍ത്തില്‍ നെതര്‍ലന്‍ഡ്‌സിനെ കുറഞ്ഞ സ്‌കോറില്‍ മടക്കാന്‍ പാക് ബൗളര്‍മാര്‍ക്ക് കഴിഞ്ഞതോടെ ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരവും ബൗളര്‍മാര്‍ നിയന്ത്രിച്ചേക്കും എന്ന സൂചനയാണ് വരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല