കായികം

ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ നാണം കെടുത്തി; ചരിത്ര ജയം തൊട്ട് സിംബാബ്‌വെ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: സിംബാബ്‌വെക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായാണ് ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ സിംബാബ്‌വെ തോല്‍പ്പിക്കുന്നത്. മൂന്നാം ഏകദിനത്തില്‍ റയാന്‍ ബേളിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ മൂന്ന് വിക്കറ്റിനാണ് സിംബാബ്‌വെ ചരിത്ര ജയത്തിലേക്ക് എത്തിയത്. 

ആദ്യ രണ്ട് ഏകദിനവും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ 141 റണ്‍സിന് ആതിഥേയരെ സിംബാബ്വെ ചുരുട്ടിക്കെട്ടി. ടോസ് നേടിയ സിംബാബ് വെ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ച തീരുമാനം തെറ്റിയില്ല. രണ്ട് താരങ്ങള്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. 

141 റണ്‍സ് എന്ന ഓസ്‌ട്രേലിയയുടെ ടോട്ടലിലെ 94 റണ്‍സും സ്‌കോര്‍ ചെയ്തത് ഡേവിഡ് വാര്‍ണറാണ്. 19 റണ്‍സ് എടുത്ത ഗ്ലെന്‍ മാക്‌സലാണ് സ്‌കോര്‍ രണ്ടക്കം കടത്തിയ മറ്റൊരു ഓസീസ് താരം. 

മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയാണ് റയാന്‍ ബേള്‍ അഞ്ച് വിക്കറ്റ് പിഴുതത്. ചെയ്‌സ് ചെയ്ത് ഇറങ്ങിയ സിംബാബ്‌വെ ബാറ്റിങ് നിരയും തകര്‍ച്ച നേരിട്ടു. 37 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ചകബ്വയാണ് സിംബാബ് വെയുടെ ടോപ് സ്‌കോറര്‍. 39 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ക്ക് വിജയ ലക്ഷ്യം മറികടക്കാനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി