കായികം

ജഡേജ ലോകകപ്പിന് ഇല്ല? ഇന്ത്യക്ക് കനത്ത തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറുകയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്. കഴിഞ്ഞ ദിവസമാണ് ജഡേജയ്ക്ക് കാല്‍മുട്ടിന് സാരമായി പരിക്കേറ്റത്. താരത്തെ മേജര്‍ സര്‍ജറിക്ക് വിധേയനാക്കണം. ഇതിന് ശേഷം വിശ്രമം കൂടി കഴിഞ്ഞേ താരത്തിന് ഇനി കളത്തില്‍ ഇറങ്ങാന്‍ അവസരം ലഭിക്കു. ഇതോടെയാണ് ലോകകപ്പിലെ സാന്നിധ്യം അനിശ്ചിതത്വത്തിലായത്. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍, ഹോങ്കോങ് ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ജഡേജ. 33കാരന്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മിന്നും ഫോമിലാണ്. അതിനിടെയാണ് പരിക്ക് വില്ലനായി എത്തിയത്. 

ജഡേജയുടെ വലത് കാല്‍മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ഗുരുതരമാണ് പരിക്ക്. അതിനാല്‍ മേജര്‍ ശസ്ത്രക്രിയ അദ്ദേഹത്തിന് വേണം. ശസ്ത്രക്രിയ, വിശ്രമം എന്നിവ കഴിഞ്ഞ് മെഡിക്കല്‍ സംഘം അനുവദിച്ചതിന് ശേഷമേ അദ്ദേഹം അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരികെയത്തുകയുള്ളു എന്ന് മുതിര്‍ന്ന ബിസിസിസിഐ അംഗം വെളിപ്പെടുത്തി. 

അടുത്ത മാസം 16 മുതല്‍ നവംബര്‍ 13 വരെയാണ് ടി20 ലോകകപ്പ് പോരാട്ടങ്ങള്‍. ഓസ്‌ട്രേലിയയാണ് ആതിഥേയത്വം വഹിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍