കായികം

ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി, പിന്നാലെ കൊമ്പുകോര്‍ത്ത് റാഷിദ് ഖാനും ഗുണതിലകയും(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് വീഴ്ത്തിയാണ് ശ്രീലങ്ക ജയം പിടിച്ചത്. അഫ്ഗാന്‍ മുന്‍പില്‍ വെച്ച 176 റണ്‍സ് അഞ്ച് പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. അവസാന ഓവര്‍ വരെ നീണ്ട ആവേശത്തിനിടയില്‍ അഫ്ഗാന്‍-ലങ്കന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു. 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 17ാം ഓവറിലാണ് സംഭവം. ഈ സമയം നാല് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. ഗുണതിലകയും ഭാനുക രജപക്‌സെയുമാണ് ക്രീസില്‍. 17ാം ഓവറിലെ റാഷിദിന്റെ ആദ്യ ഡെലിവറിയില്‍ തന്നെ ഗുണതിലക ബൗണ്ടറി കണ്ടെത്തി. പിന്നാലെ റാഷിദും ഗുണതിലകയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. 

ഇരുവര്‍ക്കും ഇടയിലേക്ക് എത്തി രജപക്‌സയാണ് രംഗം ശാന്തമാക്കിയത്. അതേ ഓവറില്‍ തന്നെ ഗുണതിലകയുടെ വിക്കറ്റ് വീഴ്ത്തി റാഷിദ് ലങ്കന്‍ താരത്തിന് ഡഗൗട്ടിലേക്ക് വഴി കാണിച്ചു. എന്നാല്‍ ചെയ്‌സിങ്ങിന്റെ തുടക്കത്തിലെ കുശാല്‍ മെന്‍ഡിസിന്റെ ബാറ്റിങ്ങും അവസാനത്തോടടുത്തപ്പോള്‍ വന്ന ഭാനുക രജപക്‌സെയുടെ പ്രകടനവും ലങ്കയെ നാല് വിക്കറ്റ് ജയത്തിലേക്ക് എത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു