കായികം

തിരിച്ചടിച്ച് പാകിസ്ഥാന്‍; ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് തോല്‍വി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടു. അവസാനം വരെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിനാണ് പാകിസ്ഥാന്റെ വിജയം.  ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ പാക് ടീം മറികടന്നു. 

അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ (51 പന്തില്‍ 71), മുഹമ്മദ് നവാസ് (20 പന്തില്‍ 42) എന്നിവരുടെ ബാറ്റിങ്ങാണ് പാക് വിജയത്തില്‍ നിര്‍ണായകമായത്. ആസിഫ് അലി (8 പന്തില്‍ 16), ഖുശ്ദില്‍ ഷാ (11 പന്തില്‍ 14) എന്നിവരും തിളങ്ങി. 

ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് എടുത്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചറി നേടിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി (44 പന്തില്‍ 60) ആണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ കെ എല്‍ രാഹുലും 28 റണ്‍സ് വീതം നേടി. ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം