കായികം

'എത്രമാത്രം നിങ്ങള്‍ പ്രചോദനമാകുന്നു എന്നറിയാമോ; പോയി കപ്പുമായി വരൂ'; ലങ്കന്‍ പടയോട് സംഗക്കാര 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാന് മുന്‍പിലിറങ്ങാന്‍ പോകുന്ന ശ്രീലങ്കന്‍ ടീമിന് സന്ദേശവുമായി മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര. എത്രമാത്രം പ്രചോദനം നല്‍കുന്ന ടീമാണ് ഇത് എന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല എന്നാണ് സംഗക്കാര ടീം അംഗങ്ങളോട് പറയുന്നത്. 

ഹായ് ദസുന്‍, ഇങ്ങനെയൊരു സന്ദേശം നിനക്കും ടീമിനുമായി നല്‍കാന്‍ കഴിയുന്നത് സന്തോഷവും ഭാഗ്യവുമാണ്. ഏഷ്യാ കപ്പ് ഫൈനലിന് ഇറങ്ങുന്ന നിങ്ങള്‍ക്ക് എല്ലാ ആശംസകളും നല്‍കുകയാണ്. ടൂര്‍ണമെന്റ് ഞാന്‍ വളരെ സൂക്ഷ്മതയോടെ പിന്തുടര്‍ന്നതാണ്. എത്രമാത്രം പ്രചോദിപ്പിക്കുന്നതാണ് ഈ ടീം എന്ന് എനിക്ക് പറഞ്ഞറിയാക്കാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ മാത്രമല്ല, ഈ മാസങ്ങളില്‍ ഉടനീളം, വീഡിയോയില്‍ സംഗക്കാര പറയുന്നു. 

വളരെ വളരെ നന്നായി നിങ്ങള്‍ കളിച്ചു. നിങ്ങളെല്ലാവരും നായകന്മാരായി പ്രതിസന്ധി ഘട്ടങ്ങളിലും പുറത്തെടുത്ത പ്രകടനം ശ്രീലങ്കയെ സ്‌നേഹിക്കുന്നവരില്‍ ഏറെ സന്തോഷം നിറച്ചു. അതിനെല്ലാം നിങ്ങള്‍ക്ക് നന്ദി പറയുന്നു. ഒരു വട്ടം കൂടി പ്രയത്‌നിക്കണം. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നല്‍കണം. അവിശ്വസനീയമാംവിധമുള്ള കഴിവും പ്രാപ്തിയും നിങ്ങള്‍ക്കുണ്ട്. അതിനേക്കാള്‍ പ്രധാനം ടീം ആയി നിങ്ങള്‍ കളിച്ചു എന്നതാണ്. പോയി കപ്പുമായി വരൂ, ആശംസകള്‍, സംഗക്കാര പറയുന്നു. 

അഞ്ച് വട്ടമാണ് ശ്രീലങ്ക ഏഷ്യാ കപ്പ് ജേതാക്കളായിട്ടുള്ളത്. ഇത്തവണ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെ വീഴ്ത്താനായത് ഫൈനലിന് ഇറങ്ങുമ്പോള്‍ ശ്രീലങ്കയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ ഏത് നിമിഷവും തിരിച്ചടിക്കാന്‍ പ്രാപ്തമായ ടീം ആണ് പാകിസ്ഥാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി