കായികം

3 മത്സരം, 14 ഗോള്‍, 8-2ന്റെ കണക്കും തീര്‍ക്കണം; ബാഴ്‌സ ഇന്ന് ബയേണിന് മുന്‍പില്‍ 

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗിലെ ബയേണ്‍-ബാഴ്‌സ പോരിലേക്ക് കണ്ണുവെച്ച് ഫുട്‌ബോള്‍ ലോകം. ബയേണില്‍ നിന്നേറ്റ 8-2ന് പകരം ചോദിക്കാന്‍ ഷാവിയുടെ ഇപ്പോഴത്തെ ബാഴ്‌സയ്ക്ക് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12.30ന് ബയേണിന്റെ തട്ടകത്തിലാണ് മത്സരം. 

ലാ ലീഗയില്‍ തുടരെ നാല് മത്സരവും ജയിച്ചാണ് ബാഴ്‌സ വരുന്നത്. എന്നാല്‍ ബയേണിനാവട്ടെ ബുണ്ടസ് ലീഗയില്‍ തുടര്‍ സമനിലകളുടെ തലവേദനയുണ്ട്. ചാമ്പ്യന്‍സ് ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെക്ക് ക്ലബ് വിക്ടര്‍ പ്ലസെനെതിരെ 5-1ന്റെ ജയവും കാഡിസിന് എതിരെ 4-0ന്റെ ജയവുമാണ് ബാഴ്‌സ നേടിയത്. ഇന്ററിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ബയേണിന്റെ വരവ്. 

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബാഴ്‌സ മടങ്ങിയപ്പോള്‍ രണ്ട് പാദത്തിലും ബയേണിന് മുന്‍പില്‍ തോല്‍വി സമ്മതിച്ചിരുന്നു. കഴിഞ്ഞ 3 കളിയില്‍ ബാഴ്‌സയും ബയേണും ഏറ്റുമുട്ടിയപ്പോള്‍ 14 ഗോളുകളാണ് ബയേണ്‍ അടിച്ചുകൂട്ടിയത്. സെറ്റിയന്‍ പരിശീലകനായിരിക്കെയാണ് ബയേണ്‍ 8-2ന് ബാഴ്‌സയെ വീഴ്ത്തിയത്.  കൂമാന് കീഴിലെ ബാഴ്‌സയ്ക്ക് യൂറോപ്പിലെ ടോപ് ടീമുകളോട് ഏറ്റുമുട്ടാനുള്ള ശേഷി ഇല്ലെന്നായിരുന്നു ഒരു വര്‍ഷം മുന്‍പ് ഉയര്‍ന്ന വിമര്‍ശനങ്ങള്‍. 

കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ വീഴ്ത്താന്‍ ബയേണിന്റെ മുന്‍നിരയില്‍ നിന്ന ഗോള്‍വേട്ടക്കാരന്‍ ലെവന്‍ഡോസ്‌കി ഇത്തവണ ബാഴ്‌സ കുപ്പായത്തിലിറങ്ങുന്നതും ഫുട്‌ബോള്‍ ലോകത്തിന് കൗതുകമാണ്. ബാഴ്‌സ ജഴ്‌സിയിലും ലെവന്‍ഡോസ്‌കിയുടെ ഗോള്‍ വേട്ട തുടരുകയാണ്. 6 മത്സരങ്ങളില്‍ നിന്ന് 10 ഗോളും രണ്ട് അസിസ്റ്റും ലെവന്‍ഡോസ്‌കിയുടെ പേരിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്