കായികം

'എന്റെ ഫോണ്‍ ഇവിടെയുണ്ട്, സംസാരിക്കാം'; ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഡേവിഡ് വാര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഡേവിഡ് വാര്‍ണര്‍. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ശിക്ഷയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നതിലും വിലക്കുണ്ടായിരുന്നു. ഈ വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കുകയാണ് വാര്‍ണര്‍. 

ഓസ്‌ട്രേലിയന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് ആജിവനാന്ത കാലത്തേക്കാണ് വാര്‍ണറെ 2018ല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. ''ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരാന്‍ ആവശ്യപ്പെടുന്നത് ഒരു ബഹുമതിയാണ്. എന്റെ ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കൈകളിലാണ് കാര്യങ്ങള്‍. എന്നെ കൊണ്ട് ഇപ്പോള്‍ എന്ത് ചെയ്യാനാവും എന്നതിലേക്ക് മാത്രമാണ് ഞാന്‍ നോക്കുന്നത്, റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതാണ് അത്'', വാര്‍ണര്‍ പറയുന്നു. 

കഴിഞ്ഞതെല്ലാം കഴിഞ്ഞു

എന്റെ ഫോണ്‍ ഇവിടെയുണ്ട്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പുതിയ ക്രിക്കറ്റ് ബോര്‍ഡ് ആണ്. അവര്‍ക്കൊപ്പം ഇരുന്ന് എന്തിനെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ എനിക്ക് സന്തോഷമേയുള്ളു എന്നും വാര്‍ണര്‍ പറഞ്ഞു. ആരോണ്‍ ഫിഞ്ച് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെ പുതിയ ക്യാപ്റ്റനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, കമിന്‍സ് എന്നിവരുടെ പേരുകളാണ് മുന്‍നിരയിലുള്ളത്. ഇതില്‍ ഓസീസ് ടെസ്റ്റ് ക്യാപ്റ്റനായ കമിന്‍സിന്റെ കൈകളിലേക്ക് ഏകദിന ക്യാപ്റ്റന്‍സിയും എത്താനുള്ള സാധ്യതയാണ് കൂടുതല്‍. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ആരോണ്‍ ഫിഞ്ച് പിന്തുണ നല്‍കുന്നത് ഡേവിഡ് വാര്‍ണറിനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ