കായികം

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ജഴ്‌സി; ട്രാക്ക്‌സ്യൂട്ട് അണിഞ്ഞ് മറച്ച് രോഹിത്തും ഹര്‍ദിക്കും(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ അലയൊലി അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയില്‍ ലോക കിരീടത്തിനായുള്ള പോരിന് ഇറങ്ങുക പുതിയ രൂപത്തിലായിരിക്കും എന്ന പ്രഖ്യാപനവും വരുന്നു. 

ഇന്ത്യന്‍ ടീമിന്റെ കിറ്റ് പാര്‍ട്‌നറായ എംപിഎല്‍ ആണ് ഇന്ത്യയുടെ പുതിയ ജഴ്‌സിയെ കുറിച്ച് സൂചന നല്‍കി എത്തുന്നത്. രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യരാണ് എംപിഎല്ലിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 

എന്നാല്‍ ജഴ്‌സിയുടെ മുകളില്‍ ട്രാക്ക് സ്യൂട്ട് ധരിച്ചാണ് താരങ്ങളുടെ വരവ്. നിലവിലെ ഇന്ത്യന്‍ ജഴ്‌സിയുടെ നീല നിറത്തില്‍ നിന്ന് മാറി ലൈറ്റ്, സ്‌കൈ ബ്ലൂ ആയ ജഴ്‌സിയാണ് പുതിയതായി വരുന്നത് എന്നാണ് സൂചന. എംപിഎല്‍ ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സറായതിന് ശേഷം ഇത് ഇന്ത്യയുടെ മൂന്നാമത്തെ ജഴ്‌സിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി