കായികം

ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ; മത്സരങ്ങള്‍ ഒക്ടോബര്‍ 11 മുതല്‍ 30 വരെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര കായിമന്ത്രാലയം. ഫിഫയുമായി ധാരണയില്‍ എത്തിയതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുര്‍ പറഞ്ഞു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ നീക്കിയതോടെയാണ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന സാഹചര്യമുണ്ടായത്.

2022 ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഇന്ത്യയിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം, ഗോവ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ 11ന് യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ടൂര്‍ണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി