കായികം

ട്വന്റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും: അക്തര്‍

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ട്വന്റി20 ലോകകപ്പിന് ശേഷം ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് പാക് മുന്‍ പേസര്‍ അക്തര്‍. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ നാള്‍ കളിക്കുന്നത് മുന്‍പില്‍ കണ്ട് കോഹ് ലി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയേക്കും എന്നാണ് അക്തര്‍ പറയുന്നത്. 

ട്വന്റി20 ലോകകപ്പിന് ശേഷം കോഹ് ലി ചിലപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. മറ്റ് ഫോര്‍മാറ്റുകളിലെ തന്റെ ആയുസ് കൂട്ടാന്‍ വേണ്ടി കോഹ് ലി അങ്ങനെ ചെയ്‌തേക്കും. ഞാന്‍ കോഹ് ലി ആയിരുന്നെങ്കില്‍ പ്രാധാന്യം നോക്കി ഇവിടെ തീരുമാനം എടുത്തേനെ, അക്തര്‍ പറഞ്ഞു. 

3 വര്‍ഷത്തെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചാണ് കോഹ്‌ലി തന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാന് എതിരായ മത്സരത്തിലായിരുന്നു ഇത്. ട്വന്റി20യിലെ കോഹ് ലിയുടെ ആദ്യ സെഞ്ചുറിയുമായിരുന്നു ഇത്. 

ഏഷ്യാ കപ്പില്‍ 5 മത്സരങ്ങളില്‍ നിന്ന് 276 റണ്‍സ് ആണ് കോഹ്‌ലി നേടിയത്. ഇതോടെ ട്വന്റി20 ലോകകപ്പിലും കോഹ്‌ലിക്ക് തിളങ്ങനാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ട്വന്റി20 ലോകകപ്പിന് മുന്‍പായി ഓസ്‌ട്രേലിയക്കും സൗത്ത് ആഫ്രിക്കയ്ക്കും എതിരെ ഇന്ത്യ ട്വന്റി20 പരമ്പര കളിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്