കായികം

ബോള്‍ട്ടിന്റെ വഴിയെ നീഷാമും; ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ കരാര്‍ നിരസിച്ചു 

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പാത പിന്തുടര്‍ന്ന് ബാറ്റിങ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമും. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ വാര്‍ഷിക കരാര്‍ നീഷാം നിരസിച്ചു. 

മറ്റ് വിദേശ ഡൊമസ്റ്റിക് ലീഗുകളിലെ കരാര്‍ ചൂണ്ടിയാണ് നീഷാം ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ കരാര്‍ നിരസിച്ചത്. എന്നാല്‍ കളിക്കാന്‍ നീഷാം സന്നദ്ധത അറിയിക്കുമ്പോള്‍ താരത്തെ സെലക്ഷന് പരിഗണിക്കും എന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ പ്രാധാന്യം പണത്തിന് ഞാന്‍ നല്‍കുന്നു എന്നാവും കരാര്‍ നിരസിച്ച വാര്‍ത്ത വരുമ്പോള്‍ വിലയിരുത്തപ്പെടുക. ജൂലൈയില്‍ കരാര്‍ സ്വീകരിക്കാനാണ് ഞാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പട്ടികയില്‍ നിന്ന് പുറത്തായതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മറ്റ് ലീഗുകളുമായി ഞാന്‍ കരാറിലെത്തി, നീഷാം പറയുന്നു. 

ഇത് പ്രയാസമേറിയ തീരുമാനം ആയിരുന്നു. എങ്കിലും ഞാന്‍ വാക്ക് നല്‍കിയിരുന്നവരോട് അത് പിന്‍വലിക്കാന്‍ എനിക്ക് തോന്നിയില്ല. ന്യൂസിലന്‍ഡിന് വേണ്ടി കളിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായിരുന്നു. ഭാവിയിലും രാജ്യത്തിന് വേണ്ടി കളിക്കാനായി തന്നെയാണ് ഞാന്‍ കാത്തിരിക്കുന്നത്, നീഷാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ