കായികം

ഏഷ്യാ കപ്പ് നേടി; ഇനി ലോകകപ്പ്; ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പ് കിരീട നേട്ടത്തിന് പിന്നാലെ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. 15 അംഗ ടീമില്‍ ദുഷ്മന്ത ചമീരയെയും ലഹിരു കുമാരയെയും ശ്രീലങ്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു എങ്കില്‍ മാത്രമെ അന്തിമ സ്‌ക്വാഡില്‍ ഉണ്ടാകൂ എന്ന് ശ്രീലങ്ക അറിയിച്ചു.

ദിനേഷ് ചാന്‍ഡിമല്‍ അടക്കമുള്ള താരങ്ങളെ സ്റ്റാന്‍ഡ് ബൈ ആയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം സ്റ്റാന്‍ഡ് ബൈ താരങ്ങളായി അഷെന്‍ ബന്‍ഡാര, പ്രവീണ്‍ ജയ വിക്രമ എന്നിവരായിരിക്കും ഓസ്‌ട്രേലിയയിലേക്ക് പോകുക.

ഏഷ്യാ കപ്പ് കളിച്ച താരങ്ങളില്‍ മിക്കവരും ടീമിലുണ്ട്. മതീഷ പതിരന, നുവാന്‍ തുഷാര, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്നു. എന്നാല്‍ ഇവരെ ലോകകപ്പിന് പരിഗണിച്ചില്ല. 

ഏഷ്യാ കപ്പിലെ കിരീട നേട്ടം ലോകകപ്പില്‍ തുണയാകുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക. ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ശ്രീലങ്ക ഏഷ്യാ കപ്പില്‍ കിരീടം സ്വന്തമാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല