കായികം

'രാഹുലിനും ഋഷഭ് പന്തിനും പകരം ഞാന്‍ കളിക്കണം എന്ന് പറയരുത്'; സഞ്ജു സാംസണിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നീ കളിക്കാരെയൊക്കെ മാറ്റി പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. കെ എല്‍ രാഹുലും ഋഷഭ് പന്തും എന്റെ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. എന്റെ ടീം അംഗങ്ങളോട് ഞാന്‍ മത്സരിച്ചാല്‍ അത് എന്റെ രാജ്യത്തെ ഞാന്‍ നിരാശപ്പെടുത്തുന്നതാവും എന്ന് സഞ്ജു പറഞ്ഞു. 

5 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് എനിക്ക് എത്താനായി എന്നത് സന്തോഷം നല്‍കുന്നു. ആ സമയം ഇന്ത്യയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം
ടീം. ഇന്നും ഇന്ത്യയാണ് നമ്പര്‍ വണ്‍ ടീം, സഞ്ജു സാംസണ്‍ പറയുന്നു. 

ഇന്ത്യന്‍ ടീമില്‍ വലിയ ക്വാളിറ്റി താരങ്ങളാണ് ഉള്ളത്. നമ്പര്‍ വണ്‍ ടീമില്‍ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ല. എന്നാല്‍ അതേസമയം തന്നെ നമ്മളെ കുറിച്ചും നമ്മള്‍ ചിന്തിക്കണം. ചിന്തകള്‍ ശരിയായ നിലയിലാവണം. പോസിറ്റീവായി ചിന്തിക്കേണ്ടതുണ്ടെന്നും സഞ്ജു പറയുന്നു. 

ഈ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു. കെ എല്‍ രാഹുലിനും ഋഷഭ് പന്തിനും ഒക്കെ പകരം സഞ്ജു വരണം എന്ന്. എന്റെ ചിന്തകള്‍ ഇവിടെ വളരെ വ്യക്തമാണ്. രാഹുലും പന്തും എന്റെ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. എന്റെ ടീമിനോട് ഞാന്‍ മത്സരത്തില്‍ എന്റെ രാജ്യത്തെ ഞാന്‍ താഴ്ത്തുകയാണ്, സഞ്ജു പറഞ്ഞു. 

അതിനാല്‍ പോസിറ്റീവായിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അവസരം ലഭിക്കുമ്പോഴെല്ലാം ടീമിന് വേണ്ടി ഞാന്‍ പ്രയത്‌നിക്കുമെന്നും സഞ്ജു വ്യക്തമാക്കി. 16 ട്വന്റി20യാണ് സഞ്ജു ഇതുവരെ കളിച്ചത്. ഏഴ് ഏകദിനവും കളിച്ചു. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ് വെക്കും എതിരെ കഴിഞ്ഞ പരമ്പരകളില്‍ സഞ്ജു മികവ് കാണിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം