കായികം

വരി നിന്നത് 13 മണിക്കൂര്‍; എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ച് ഡേവിഡ് ബെക്കാം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിടപറഞ്ഞ എലിസബത്ത്‌ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം വരി നിന്നത് 13 മണിക്കൂറിലേറെ. ബ്രിട്ടീഷ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മറ്റ് ആയിരങ്ങള്‍ക്കൊപ്പമാണ് ബെക്കാം വരി നിന്നത്. 

വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് രാജ്ഞിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചത്. പുലര്‍ച്ചെ 2.15ഓടെയാണ് ബെക്കാം ഇവിടെ വരി നില്‍ക്കാന്‍ തുടങ്ങിയത്. രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിനായത് ഉച്ചതിരിഞ്ഞ് 3.25ഓടെയും. 

റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബെക്കാം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഴര ലക്ഷത്തോളം ആളുകള്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കും എന്നാണ് കണക്കാക്കുന്നത്. തിരക്ക് വര്‍ധിച്ചതോടെ വെള്ളിയാഴ്ച വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം