കായികം

'ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, ആ സമയം ഞാന്‍ പിച്ചില്‍ വിള്ളലുണ്ടാക്കി'; 2005ലെ സംഭവം ചൂണ്ടി ഷാഹിദ് അഫ്രീദി 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പിച്ചില്‍ കൃത്രിമം നടത്തിയ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. സംഭവം നടന്ന് 17 വര്‍ഷത്തിന് ശേഷമാണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. പിച്ചില്‍ കൃത്രിമം നടത്തിയതിന്റെ പേരില്‍ 2005ല്‍ അഫ്രീദിയെ ഒരു ടെസ്റ്റില്‍ നിന്നും രണ്ട് ഏകദിനത്തില്‍ നിന്നും വിലക്കിയിരുന്നു. 

അതൊരു നല്ല പരമ്പരയായിരുന്നു. ഫൈസലാബാദിലായിരുന്നു ടെസ്റ്റ്. ടെസ്റ്റ് ആയിട്ടും പിച്ചില്‍ നിന്ന് ടേണ്‍ ലഭിച്ചിരുന്നില്ല. സ്വിങ്ങും സീമും പിച്ചിലുണ്ടായില്ല. ബോറടിപ്പിക്കുന്ന വിക്കറ്റായിരുന്നു. എന്റെ പക്കലുള്ള എല്ലാ ശക്തിയുമെടുത്തിട്ടും ഒന്നും സംഭവിക്കുന്നുണ്ടായില്ല, അഫ്രീദി പറയുന്നു. 

ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നു

പെട്ടെന്നാണ് ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഇതോടെ എല്ലാവരുടേയും ശ്രദ്ധ അതിലേക്കായി. ഈ പിച്ച് കേടാക്കാന്‍ എനിക്ക് തോന്നുന്നുണ്ട്. പന്ത് ടേണ്‍ ചെയ്യിക്കണം എന്ന് ഞാന്‍ മാലിക്കിനോട് പറഞ്ഞു. ചെയ്യൂ, ആരും നോക്കുന്നില്ല എന്നാണ് മാലിക്ക് മറുപടി നല്‍കിയത്. ഞാന്‍ ചെയ്യുകയും ചെയ്തു, അഫ്രീദി പറയുന്നു. 

പിന്നെ സംഭവിച്ചത് ചരിത്രമാണ്. ഇപ്പോള്‍ അതിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നു, അഫ്രീദി പറഞ്ഞു. പാക് ടെലിവിഷന്‍ ചാനലിലാണ് അഫ്രീദിയുടെ പ്രതികരണം. 27 ടെസ്റ്റുകളും 398 ഏകദിനങ്ങളുമാണ് അഫ്രീദി പാകിസ്ഥാന് വേണ്ടി കളിച്ചത്. 99 ട്വന്റി20യിലും പാക് ജഴ്‌സി അണിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍