കായികം

2.8 കോടി, ഇംഗ്ലണ്ട് സ്റ്റാര്‍ ഓപ്പണര്‍ ജേസണ്‍ റോയിയെ സ്വന്തമാക്കി കൊല്‍ക്കത്ത

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ഹസലിന്റെ പിന്‍മാറ്റത്തെയും തുടര്‍ന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ ടീമിലെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 2.8 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത 32കാരനായ താരത്തെ സ്വന്തമാക്കിയത്. നാളത്തെ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ താരം ഇറങ്ങുമോ എന്ന കാര്യത്തില്‍ കൊല്‍ക്കത്ത ടീം അധികൃതര്‍ വിശദീകരണം നടത്തിയിട്ടില്ല.

രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്ക് വലിയ തിരിച്ചടിയായി. സ്ഥിരം ക്യാപ്റ്റന്റെ അഭാവത്തില്‍ നിതീഷ് റാണയാണ് ടീമിനെ നയിക്കുന്നത്. പരിക്ക് കാരണം ഈ ഐപിഎല്‍ സീസണ്‍  ശ്രേയസ് അയ്യര്‍ക്ക് നഷ്ടമാകും. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കും വ്യക്തിപരമായ കാരണങ്ങളാലുമാണ് ഷാക്കിബിന്റെ പിന്‍മാറ്റം. താരലേലത്തില്‍ കൊല്‍ക്കത്ത ഒന്നരക്കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് ഷാക്കിബ്. 

1.5 കോടി രൂപ അടിസ്ഥാനവിലയുള്ള ഇംഗ്ലണ്ട് ഓപ്പണര്‍ ജോസണ്‍ റോയിയെ 2.8 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. 2017ല്‍ ഗുജറാത്ത് ലയണ്‍സിലുടയായിരുന്നു ജോസണ്‍ന്റെ  ഐപിഎല്‍ അരങ്ങേറ്റം. 2021ല്‍ ഹൈദരബാദിനായാണ് അവസാനമായി കളിച്ചത്.

2021ല്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച അദ്ദേഹം ഒരര്‍ധ സെഞ്ച്വറി ഉള്‍പ്പടെ 150 റണ്‍സ് നേടി. 32കാരനായ ജോസണ്‍ ഇംഗ്ലണ്ടിനായി 64 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എട്ട് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പടെ 1,522 റണ്‍സാണ് ടി20യിലെ സമ്പാദ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്