കായികം

വിവാദ 'ഗോളിന്' പ്രതികാരം വീട്ടുമോ?; കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മരണക്കളി; എതിരാളി ബംഗളൂരു എഫ്‌സി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജീവന്‍മരണപ്പോരാട്ടം. ഗ്രൂപ്പ് എ ജേതാക്കളെ നിര്‍ണയിക്കാനുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടരയ്ക്കാണ് മത്സരം. 

ഇതേസമയം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ശ്രീനിധി ഡെക്കാണ്‍, റൗണ്ട് ഗ്ലാസ് പഞ്ചാബുമായി ഏറ്റുമുട്ടും. രണ്ടു കളികളില്‍ ശ്രീനിധിക്കും ബംഗളൂരുവിനും ഓരോ ജയവും ഓരോ സമനിലയുമായി അഞ്ചു പോയിന്റുണ്ട്. 

ഒരു തോല്‍വിയുള്ള ബ്ലാസ്‌റ്റേഴ്‌സിന് മൂന്നു പോയിന്റാണുള്ളത്. സെമിയിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ബംഗളൂരുവിനെ തോല്‍പ്പിക്കണം. കൂടാതെ പഞ്ചാബ് ശ്രീനിധിയയെും പരാജയപ്പെടുത്തണം. ഗ്രൂപ്പ് ജേതാക്കള്‍ മാത്രമാണ് സെമിയില്‍ പ്രവേശിക്കുക. 

ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദഗോളില്‍ ബംഗളൂരുവിനോടേറ്റ തോല്‍വിക്ക് കണക്കു തീര്‍ക്കാനുള്ള അവസരം കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇന്നത്തെ മത്സരം. ഛേത്രിയുടെ ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കളി പൂര്‍ത്തിയാക്കാതെ സ്റ്റേഡിയം വിടുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി