കായികം

'ബാറ്റിങും ക്യാപ്റ്റന്‍സിയും ഗംഭീരം'- നിതീഷ് റാണയെ അഭിനന്ദിച്ച് ഹര്‍ഭജന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ അപ്രതീക്ഷിതമായാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായക സ്ഥാനത്തേക്ക് നിതീഷ് റാണ എത്തിയത്. എന്നാല്‍ നായക സ്ഥാനത്ത് താരം ഇപ്പോള്‍ തിളങ്ങുകയാണ്. ബാറ്റിങിലും മികവിലേക്കെത്താന്‍ നിതീഷിന് സാധിച്ചു.

കൊല്‍ക്കത്തയെ നിതീഷ് മുന്നില്‍ നിന്നു നയിക്കുകയാണെന്ന് അഭിനന്ദിച്ച് ഇതിഹാസ സ്പിന്നറും മുന്‍ കെകെആര്‍ താരവുമായ ഹര്‍ഭജന്‍ സിങ്. താരത്തിന്റെ ബാറ്റിങും മുന്നില്‍ നിന്നു നയിക്കാനുള്ള കെല്‍പ്പും ഹര്‍ഭജന്‍ എടുത്തു പറഞ്ഞു. 

അവസാനം കളിച്ച രണ്ട് മത്സരത്തിലും നിതീഷ് ടീമിനെ മുന്നില്‍ നിന്നു നയിച്ചു. കുറ്റമറ്റ രീതിയിലാണ് താരം ബാറ്റ് വീശിയത്. സ്പിന്നര്‍മാരേയും പേസര്‍മാരേയും നിതീഷ് അനായാസം നേരിട്ടു. ബാറ്റിങ് മികവ് പോലെ തന്നെ ക്യാപ്റ്റനെന്ന നിലയില്‍ ഉജ്ജ്വലമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത്- ഹര്‍ഭജന്‍ വ്യക്തമാക്കി.

നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വീതം ജയവും തോല്‍വിയുമായി കെകെആര്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് മുംബൈ ഇന്ത്യന്‍സുമായി അവര്‍ അഞ്ചാം പോരിനിറങ്ങും. മൂന്നില്‍ രണ്ട് തോല്‍വിയും ഒരു ജയവുമുള്ള മുംബൈ ഒന്‍പതാം സ്ഥാനത്താണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു