കായികം

വീണ്ടും നായകനായി കോഹ് ലി; ഡുപ്ലസി ഇംപാക്ട് പ്ലെയർ 

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന് ബാറ്റിങ്ങ്. ടോസ് നേടിയ ടോസ് നേടിയ പഞ്ചാബ് കിങ്സ്  ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ടീമുകളും താൽക്കാലിക ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇന്ന് കളിക്കുന്നത്. 

ഹാഫ് ഡുപ്ലസിക്ക് പകരം വിരാട് കോഹ് ലിയാണ് റോയൽ ചലഞ്ചേഴ്സിനെ നയിക്കുന്നത്. അതേസമയം ഡുപ്ലസിയെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംപാക്ട് പ്ലെയറായാണ് ഡുപ്ലസിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ഡുപ്ലസി ഫീൽഡ് ചെയ്യില്ലെന്ന് കോഹ് ലി പറ‍ഞ്ഞു. പകരം വിജയകുമാർ വൈശാഖ് ആയിരിക്കും ഫീൽഡിങ്ങിനിറങ്ങുക. പരിക്കിൽ നിന്നും മുക്തനാകാത്ത ശിഖർ ധവാന് പകരം സാം കറൻ ആണ് പഞ്ചാബിനെ നയിക്കുന്നത്. 

പഞ്ചാബ് നിരയിൽ ലിയാം ലിവിങ്സ്റ്റണും നേതൻ എല്ലിസും ടീമിലെത്തി. കാ​ഗിസോ റബാദയെ ഒഴിവാക്കി. പഞ്ചാബിനു വേണ്ടി കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സിക്കന്ദർ റാസ ഫൈനൽ ഇലവനിൽ ഉൾപ്പെട്ടിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തില്‍ ആധാര്‍ കാര്‍ഡ്