കായികം

'സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്', ‌പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് പച്ചക്കൊടി; ലോകകപ്പ് കളിക്കാൻ അനുമതി ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നാണ് പാകിസ്ഥാന്റെ നിലപാട് എന്ന് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അതേസമയം, ക്രിക്കറ്റ് ടീമിന്റെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും പാകിസ്ഥാൻ അറിയിച്ചു. ഇക്കാര്യം ഇന്ത്യയെയും ഐസിസിയെയും അറിയിക്കും. 

"സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നാണ് പാകിസ്ഥാന്റെ എക്കാലത്തെയും നയം. അതുകൊണ്ട്, ഇന്ത്യയിൽ നടക്കുന്ന ഐസി സി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന് ഞങ്ങളുടെ ക്രിക്കറ്റ് ടീമിനെ അയക്കും", പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

"ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര കായിക രംഗവുമായി ബന്ധപ്പെട്ട വളർച്ചയ്ക്ക് തടസ്സമാകരുതെന്നാണ് പാകിസ്ഥാൻ വിശ്വസിക്കുന്നത്. ഇന്ത്യ, ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ടീമിനെ അയക്കാതിരുന്നതിൽ നിന്ന് വിഭിന്നമായി പാകിസ്ഥാന്റെ ഈ തീരുമാനം ക്രിയാത്മകവും ഉത്തരവാദിത്വമുള്ളതുമായ ഒരു സമീപനത്തെയാണ് കാണിക്കുന്നത്. എന്നിരുന്നാലും, ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ട്. ഇത് ഐസിസിയെയും ഇന്ത്യയിലെ അധികൃതരെയും അറിയിക്കും. ഇന്ത്യയിലേക്കുള്ള യാത്രയിൽ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന് മുഴുവൻ സുരക്ഷയും ഒരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു", വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന