കായികം

മുന്നില്‍ ലോകകപ്പ്; ഇന്‍സമാം ഉള്‍ ഹഖ് വീണ്ടും പാക് ക്രിക്കറ്റ് ചീഫ് സെലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ക്ലാസിക് ബാറ്ററും ഇതിഹാസ താരവുമായ ഇന്‍സമാം ഉള്‍ ഹഖ് പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍. ഇത് രണ്ടാം തവണയാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇന്‍സമാം ഈ സ്ഥാനത്തെത്തുന്നത്. 

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ്, അതിനു മുന്‍പ് സ്വന്തം നാട്ടിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനിരിക്കെയാണ് ഇന്‍സമാം വീണ്ടും തലപ്പത്തെത്തിയത്. നേരത്തെ 2016 മുതല്‍ 19 വരെയായിരുന്നു ഈ സ്ഥാനത്ത് അദ്ദേഹം ഇരുന്നത്. 

ഈ മാസം 22 മുതല്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇന്‍സമാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആദ്യം തിരഞ്ഞെടുക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പരയ്ക്ക് ശേഷമായിരിക്കും ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളുടെ തിരഞ്ഞെടുപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍