കായികം

ഇംഗ്ലീഷ് പേസര്‍ സ്റ്റീവന്‍ ഫിന്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവന്‍ ഫിന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ശാരീരിക പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്നും അതില്‍ നിന്നു മാറി ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുക എന്നത് കഠിനമാണെന്നും താരം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ വെളിപ്പെടുത്തി. 

ഇംഗ്ലണ്ടിനായി 36 ടെസ്റ്റുകളും 69 ഏകദിന പോരാട്ടങ്ങളും 21 ടി20 മത്സരങ്ങളും കളിച്ച താരമാണ് ഫിന്‍. ഏഴ് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്. വലം കൈയന്‍ പേസറായ ഫിന്‍ ഇംഗ്ലണ്ടിനായും കൗണ്ടിയില്‍ മിഡില്‍സെക്‌സിനുമായാണ് കളിച്ചത്. 

ടെസ്റ്റില്‍ 125 വിക്കറ്റുകള്‍ നേടി. 125 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. 69 ഏകദിന മത്സരങ്ങളില്‍ നിന്നു 102 വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യക്കെതിരെ 2012ല്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. 21 ടി20 മത്സരങ്ങളില്‍ നിന്നു 27 വിക്കറ്റുകളും നേടി. 16 റണ്‍സിനു മൂീന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി