കായികം

വാതുവയ്പ്; മുന്‍ ശ്രീലങ്കന്‍ താരം കുരുക്കില്‍, യാത്രാ വിലക്ക്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സചിത്ര സേനനായകെ കുരുക്കില്‍. വാതുവയ്പ്പുമായി ബന്ധപ്പെട്ട് താരത്തിനു കൊളംബോ ചീഫ് മജിസ്‌ട്രേറ്റ് കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മൂന്ന് മാസത്തേക്കാണ് താരത്തിനു യാത്രാ വിലക്ക്. 

2020ലെ ലങ്ക പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെ താരം വാതുവയ്പ്പിനായി താരങ്ങളെ സമീപിച്ചുവെന്നാണ് ആരോപണം. രണ്ട് താരങ്ങളെ താരം ഫോണില്‍ വിളിച്ചു മത്സരം ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചതായാണ് ആരോപണമുയര്‍ന്നത്. 

ഓഫ് സ്പിന്നറായ താരത്തിനെതിരെ സംഭവത്തില്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കായിക മന്ത്രാലയത്തിലെ പ്രത്യേക അന്വേഷണ വിഭാഗമാണ് അറ്റോര്‍ണി ജനറല്‍ വകുപ്പിനു നിര്‍ദ്ദേശം നല്‍കിയത്.

2012 മുതല്‍ 16 വരെ ലങ്കക്കായി കളിച്ച താരമാണ് സചിത്ര സേനനായകെ. ഒരു ടെസ്റ്റും 49 ഏകദിന മത്സരങ്ങളും 24 ടി20 മത്സരങ്ങളും ലങ്കക്കായി കളിച്ച താരമാണ് സചിത്ര സേനനായകെ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്