കായികം

ഋതുരാജും സഞ്ജുവും തിളങ്ങി; ഇന്ത്യയ്‌ക്കെതിരെ അയര്‍ലന്‍ഡിന് 186 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ അയര്‍ലന്‍ഡിന് 186 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് മെച്ചപ്പെട്ട സ്‌കോര്‍ നേടിയത്. ഋതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, റിങ്കു സിങ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

ഓപ്പണറായ ഋതുരാജ് ഗെയ്ക് വാദ് 43 പന്തില്‍ 58 റണ്‍സ് നേടി ടോപ് സ്‌കോററായി. സഞ്ജു 26 പന്തില്‍ 40 റണ്‍സ് നേടി സ്‌കോര്‍ ചലിപ്പിക്കുന്നതില്‍ നിര്‍ണായകമായി. 21 പന്തില്‍ 38 റണ്‍സാണ് റിങ്കു സിങ്ങിന്റെ സമ്പാദ്യം. ശിവം ദുബെ പുറത്താകാതെ 22 റണ്‍സ് നേടി. 

അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇരു ടീമുകളും ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി. ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച് മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു