കായികം

ഞാന്‍ ഗ്യാപ്പ് കണ്ടെത്തി അതിര്‍ത്തി കടത്തുന്നു; രോഹിത് സിക്‌സര്‍ പറത്തുന്നു; ഓപ്പണിങ് കൂട്ടുകെട്ടിനെ പറ്റി ശുഭ്മാന്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  തന്റെയും രോഹിത് ശര്‍മയുടെയും വ്യത്യസ്തമായ ബാറ്റിങ് രീതി ഞങ്ങളുടെ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ വിജയകരമാക്കുന്നതായി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ഏഷ്യാകപ്പിലും ഈ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യന്‍ ബാറ്റിങില്‍ നിര്‍ണായകമാകുമെന്നാണ് ആരാധകരുടെ കണക്കൂകൂട്ടല്‍. 

ഏകദിനത്തിലെ ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്നായി ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ട് 685 റണ്‍സ് നേടിയിട്ടുണ്ട്. 76.11 ആണ് ശരാശരി. 

രോഹിതിന്റെ ബാറ്റിങ് രീതി എന്റെതില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. പവര്‍ പ്ലേയില്‍ തകര്‍ത്തുകളിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നതായി ഗില്‍ പറഞ്ഞു. ഞാന്‍ ഗ്യാപ്പുകള്‍ കണ്ടെത്തി പന്ത് അതിര്‍ത്തി കടത്താനും രോഹിത് സിക്‌സറുകള്‍ അടിക്കാനും ഇഷ്ടപ്പെടുന്നു. അതിനാല്‍ തങ്ങളുടെ ഓപ്പണിങ് കൂട്ടുകെട്ട് നന്നായി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നതായും ഗില്‍ പറഞ്ഞു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും അവരുടെ സ്വാഭാവികമായ കളി പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുവെന്നും ഗില്‍ പറഞ്ഞു. ഏഷ്യാകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയുടെ എതിരാളി പാകിസ്ഥാനാണ്. സെപ്റ്റംബര്‍ രണ്ടിനാണ് മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ ജയിലില്‍ പോകുന്നു'; കെജരിവാള്‍ വീണ്ടും തിഹാര്‍ ജയിലില്‍

അടിവയറ്റിലെ കൊഴുപ്പ് ഒഴിവാക്കാന്‍; 5 സൂപ്പര്‍ ഫുഡ്

'ആരെയും വണ്ടി ഇടിച്ചിട്ടില്ല, ആക്രമിക്കപ്പെട്ടത് രവീണ ടണ്ടന്‍': സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് രണ്ടക്കം കടക്കും; എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ഡികെ ശിവകുമാര്‍

ബാ​ഗിൽ 40 വെടിയുണ്ടകൾ; ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നടൻ പിടിയിൽ