കായികം

റാഷിദ് ഖാനെ മറികടന്നു; ടി20യില്‍ രവി ബിഷ്‌ണോയ് ഒന്നാം നമ്പര്‍ ബൗളര്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിലെ മികവാര്‍ന്ന പ്രകടനത്തോടെ ബൗളിങ്ങില്‍ ഐസിസി റാങ്കിങില്‍ ഒന്നാമത് എത്തി ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയി. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരത്തില്‍ 9 വിക്കറ്റുകള്‍ ഈ ഇരുപത്തിമൂന്നുകാരന്‍ സ്വന്തമാക്കിയിരുന്നു.

669 പോയിന്റ് നേടി അഞ്ച് സ്ഥാനങ്ങള്‍ കടന്നാണ് ബിഷ്‌ണോയി ഒന്നാമത് എത്തിയത്. ഇതോടെ അഫ്ഗാന്‍ സ്പിന്‍ ഇതിഹാസം റാഷിദ് ഖാന്‍ പിന്തള്ളപ്പെട്ടു. 679 പോയിന്റുള്ള ശ്രീലങ്കന്‍ സ്പിന്നര്‍ ഹസരംഗയും ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദും സംയുക്തയുമാണ് പട്ടികയില്‍ മൂന്നാമത്.

അക്ഷര്‍ പട്ടേല്‍ ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനെട്ടാമത് എത്തി. ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും ബിഷ്‌ണോയ് മാത്രമാണ്. ടി20 പരമ്പര 4-1ന് ഇന്ത്യ തൂത്തുവാരിയപ്പോള്‍ ബാറ്റര്‍മാരില്‍ ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍  യാദവ് ഒന്നാമതെത്തി. ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദ് ഏഴാം സ്ഥാനത്താണ്. ഓസട്രേലിയക്കെതിരായ പരമ്പരയില്‍ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നാമതാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി