കായികം

വിജയ് ഹസാരെ; സെമിയിലെത്താന്‍ കേരളത്തിന് വേണ്ടത് 268 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

സൗരാഷ്ട്ര: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ സെമിയിലെത്താന്‍ കേരളം 268 റണ്‍സെടുക്കണം. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് നേടിയത്. 

സഞ്ജു സാംസണിന്റെ അഭാവത്തില്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തെ നയിക്കുന്നത്. പുറത്താകാതെ സെഞ്ച്വറി നേടിയ മഹിപാല്‍ ലോംറോറിന്റെ മികച്ച ബാറ്റിങാണ് രാജസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 114 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം 122 റണ്‍സെടുത്തു. 

കുനാല്‍ സിങ് റാത്തോഡാണ് തിളങ്ങിയ മറ്റൊരു താരം. 66 റണ്‍സാണ് കുനാല്‍ നേടിയത്. 

കേരളത്തിനായി അഖിന്‍ സത്താര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബേസില്‍ തമ്പി ഒരു വിക്കറ്റെടുത്തു. അഖില്‍ സക്കറിയ, വിശാഖ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്