കായികം

ഏകദിനത്തില്‍ ദ്രാവിഡ് ഇല്ല, ലക്ഷ്മണും; ഇന്ത്യയെ പരിശീലിപ്പിക്കാന്‍ സിതാംശു കൊടക്

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പോരാട്ടം നാളെ തുടങ്ങാനിരിക്കെ പരിശീലക സംഘത്തില്‍ മാറ്റം. ഏകദിന ടീമിനെ ഒരുക്കുന്നത് രാഹുല്‍ ദ്രാവിഡ് ആയിരിക്കില്ല. ദ്രാവിഡിന്റെ പകരക്കാരനാകാറുള്ള വിവിഎസ് ലക്ഷ്മണും അല്ല ഇത്തവണ പരിശീലകന്‍. 

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ പരിശീലകനായി വരുന്നത് സിതാംശു കൊടക് ആണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് സിതാംശു. 

ദ്രാവിഡും സംഘവും ടെസ്റ്റ് ടീമിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ടീമില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് താത്കാലിക മാറ്റം. സിതാംശുവിന്റെ സംഘത്തില്‍ ഫീല്‍ഡിങ് പരിശീലകനായി അജയ് രാത്രയും ബൗളിങ് കോച്ചായി രജിബ് ദത്തയുമുണ്ടാകും. 

നാളെയാണ് ആദ്യ ഏകദിനം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. രണ്ടാം പോരാട്ടം 19നും മൂന്നാം പോരാട്ടം 21നും നടക്കും. 

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് പര്യടനത്തില്‍ അവസാനം. ഈ മാസം 26 മുതല്‍ 30 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കും. ഈ മത്സരങ്ങളില്‍ ദ്രാവിഡും സംഘവുമായിരിക്കും ടീമിനെ പരിശീലിപ്പിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'