കായികം

'ക്യാപ്റ്റനാക്കിയാല്‍ തിരികെ വരാം!'- ഹര്‍ദിക് പാണ്ഡ്യ 'ഡിമാന്‍ഡ്' വച്ചു? 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് നായക സ്ഥാനം ഉപേക്ഷിച്ച് ടീം വിട്ട് തിരികെ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം അതിലേറെ അമ്പരപ്പിക്കുന്നതായി. ഇതിനെതിരെ വലിയ തോതില്‍ പ്രതിഷേധം ആരാധകര്‍ ഇപ്പോഴും തുടരുന്നു. 

അതിനിടെ ശ്രദ്ധേയമായ മറ്റൊരു റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. തന്നെ ക്യാപ്റ്റനാക്കാമെന്നു ഉറപ്പുണ്ടെങ്കില്‍ മാത്രം ടീമിലേക്ക് തിരിച്ചെത്താമെന്നു ഹര്‍ദിക് മുംബൈ ഫ്രാഞ്ചൈസിക്കു മുന്നില്‍ നിബന്ധന വച്ചിരുന്നുവെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. 

പിന്നാലെ ഹര്‍ദികിനെ മടക്കിയെത്തിച്ചു ക്യാപ്റ്റനാക്കുന്നതു സംബന്ധിച്ചു ടീം അധികൃതര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭിപ്രായം തേടി. ഹര്‍ദികിനു കീഴില്‍ കളിക്കാന്‍ രോഹിത് സമ്മതം അറിയിച്ചതോടെയാണ് താരത്തിന്റെ തിരിച്ചു വരവ് സാധ്യമായത്. 

ഏഴ് സീസണുകള്‍ കളിച്ച ശേഷം 15 കോടി രൂപയ്ക്കാണ് ഹര്‍ദിക് 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയത്. താരത്തെ ടീം ക്യാപ്റ്റനുമാക്കി. ആദ്യ വരവില്‍ തന്നെ കിരീടവും രണ്ടാം സീസണില്‍ രണ്ടാം സ്ഥാനവും ഹര്‍ദികിനു കീഴില്‍ ഗുജറാത്ത് സ്വന്തമാക്കുകയും ചെയ്തു. പിന്നാലെയാണ് ഇത്തവണ ട്രേഡിലൂടെ താരത്തെ മുംബൈ തിരികെ ടീമിലെത്തിച്ചത്. 

2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ അമരത്ത് രോഹിതുണ്ട്. ടീമിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കും നയിക്കാന്‍ രോഹിതിനു സാധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

'വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറിക്കും'; സന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ ഓയില്‍

വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!