കായികം

ബ്രസീലിന് തിരിച്ചടി, നെയ്മര്‍ പുറത്ത്; കോപ്പ അമേരിക്ക കളിക്കാനാകില്ല

സമകാലിക മലയാളം ഡെസ്ക്

റിയോഡി ജനീറോ: സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ബ്രസീലിന് തിരിച്ചടിയായി. കാല്‍മുട്ടിന് പരിക്കേറ്റ നെയ്മറിന് ശസ്ത്രക്രിയയെത്തുടര്‍ന്ന് ആറുമാസം വിശ്രമം വേണ്ടി വരും. ഇതോടെ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നെയ്മര്‍ക്ക് നഷ്ടമാകും. 

യുറഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. യുറുഗ്വാ താരത്തിന്റെ ഫൗളില്‍ നെയ്മര്‍ മൈതാനത്ത് തെറിച്ചു വീഴുകയായിരുന്നു. മത്സരശേഷം ഊന്നുവടിയില്‍ പോകുന്ന നെയ്മറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

അടുത്ത വര്‍ഷത്തെ ക്ലബ്‌ സീസണിന് മുന്നോടിയായി മാത്രമേ നെയ്മർക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കി. 2024 ജൂണ്‍ 21  ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ