കായികം

'ഇപ്പോള്‍ എല്ലാം ശാന്തം'; അബദ്ധം പറ്റി വിളിച്ചെടുത്ത ശശാങ്ക് സിങ്ങിനെ സ്വാഗതം ചെയ്ത് പഞ്ചാബ്, പ്രതികരിച്ച് താരം

സമകാലിക മലയാളം ഡെസ്ക്


ദുബായ്: ദുബായില്‍ നടന്ന ഇന്ത്യന്‍ പ്രീമയര്‍(ഐപിഎല്‍) ലേലത്തില്‍ അബദ്ധം പറ്റി ഒരു കളിക്കാരനെ സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഛത്തീസ്ഗ്ഡ് സ്വദേശിയായ ശശാങ്ക് സിങ് എന്ന താരത്തെയാണ് പഞ്ചാബ് കിങ്സ് ലേലത്തിലൂടെ സ്വന്തമാക്കിയത്.

എന്നാല്‍ ശശാങ്ക് സിങ്ങിനെ സ്വന്തമാക്കാന്‍ തങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായും എന്നാല്‍ ഇതേ പേരിലുള്ള 2 താരങ്ങള്‍ ലിസ്റ്റില്‍ ഉള്ളതാണ് ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയതെന്നും ഫ്രാഞ്ചൈസി അറിയിച്ചു. എന്നാല്‍ തങ്ങള്‍ സ്വന്തമാക്കിയ ശശാന്ത് സിങ് തങ്ങളുടെ വിജയങ്ങളുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും ടീം അറിയിച്ചു. 

ഇതിന് പിന്നാലെ പഞ്ചാബ് കിങ്‌സിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ശശാങ്ക് സിങും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചു.  ഇപ്പോള്‍ എല്ലാം ശാന്തമാണ്, എന്നില്‍ വിശ്വസിച്ചതിന് നന്ദിയെന്നും താരം എക്‌സ് പോസറ്റില്‍ പറഞ്ഞു. ഐപിഎല്ലില്‍ ശശാങ്ക് സിങ് മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നി ടീമുകളുടെ ഭാഗമായിരുന്നു. 

ലേലത്തില്‍ തങ്ങള്‍ അബദ്ധത്തിലാണ് ശശാങ്ക് സിങ്ങിനെ വിളിച്ചതെന്ന് പഞ്ചാബ് ടീമിന്റെ ഉടമകളായ നെസ് വാഡിയയും പ്രീതി സിന്റയും അറിയിച്ചെങ്കിലും ഇതിന് മുമ്പ് തന്നെ ഓക്ഷ്ണറായ മല്ലിക സാഗര്‍ താരത്തെ പഞ്ചാബ് സ്വന്തമാക്കിതയായി അറിയിച്ചിരുന്നു. ലേലം നിയമം അനുസരിച്ച് ലേലം ഉറപ്പിച്ചതായി പ്രഖ്യാപിച്ചാല്‍ ടീമുകള്‍ക്ക് ആ താരത്തെ തിരികെ നല്‍കാന്‍ സാധിക്കില്ലെന്നും മല്ലിക സാഗര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എന്താണ് 'ടെയില്‍ ഗേറ്റിങ്', 3 സെക്കന്‍ഡ് റൂള്‍ അറിയാമോ?

'മമ്മൂട്ടി, മോഹൻലാൽ, തിലകൻ... ഈ ശ്രേണിയിലാണ് ടൊവിനോയും'; പിന്തുണയുമായി മധുപാൽ

മാഞ്ചസ്റ്ററിനെ വീഴ്ത്തി, ഗണ്ണേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ; തൊട്ടു പിന്നാലെ സിറ്റി

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്