കായികം

ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കണം; ഇന്ത്യൻ ഒളിംപിക് അസോസിയേഷന് കേന്ദ്രമന്ത്രിയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണ നിർവഹണത്തിനായി അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര കായിമന്ത്രാലയത്തിന്റെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കത്തയച്ചു. ​ഗുസ്തി താരങ്ങളുടെ സെലക്ഷൻ അടക്കം പുതിയ അഡ്ഹോക് കമ്മിറ്റിയാണ് നിർവഹിക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്. 

ഗുസ്തി താരങ്ങൾക്ക് സമയം നൽകാതെ മത്സരങ്ങൾ പ്രഖ്യാപിച്ചതും പുതിയ ഭരണ സമിതി പഴയ ഭാരവാഹികളുടെ പിടിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കായിക താരങ്ങളുടെ സമ്മർദത്തിന് പിന്നാലെ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കായിമന്ത്രാലയത്തിന്റെ നിർദേശം. 

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി മുൻ ​അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ് കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ​ഗുസ്തി താരങ്ങൾ വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. പത്മശ്രീ അടക്കം താരങ്ങൾ തിരികെ നൽകിയതോടെ  പ്രതിരോധത്തിലായതോടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.

ഗുസ്തി ഫെഡറേഷൻ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത് അടക്കമുള്ളവയിൽ നിലവിലുള്ള ചട്ടങ്ങൾ പാലിക്കപ്പെട്ടില്ല. ജൂനിയർ മത്സരങ്ങൾ ഈ വർഷം അവസാനത്തോടെ അരംഭിക്കുമെന്നു പുതിയതായി ചുമതലേയറ്റ ഉടനെ തന്നെ അധ്യക്ഷൻ പ്രഖ്യാപിച്ചത് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണ്. മത്സരിക്കുന്ന താരങ്ങൾക്ക് ഒരുക്കങ്ങൾക്കായി 15 ദിവസം അനുവദിക്കേണ്ടതുണ്ടെന്നും എന്നാൽ അതൊന്നും പരി​ഗണിക്കാൻ ഭരണ സമിതിക്ക് സാധിച്ചില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു