കായികം

പ്രീമിയര്‍ ലീഗിലെ പുരുഷ പോരാട്ടം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി; ചരിത്രത്തിലേക്ക് വിസിലൂതി റബേക്ക 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുരുഷ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി റബേക്ക വെല്‍ഷ്. കഴിഞ്ഞ ദിവസം നടന്ന ഫുള്‍ഹാം- ബേണ്‍ലി പോരാട്ടം നിയന്ത്രിച്ചാണ് അവര്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. 

2010ലാണ് റബേക്കയുടെ റഫറിയിങ് കരിയര്‍ തുടരുന്നത്. 2021ല്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗില്‍ നിയമിതയാകുന്ന ആദ്യ വനിതാ റഫറിയായി റബേക്ക മാറി. 

തുടക്കത്തില്‍ നാലാം ഡിവിഷന്‍ ടൂര്‍ണമെന്റുകളാണ് റബേക്ക നിയന്ത്രിച്ചത്. പിന്നീട് രണ്ടാം ഡിവിഷന്‍ പോരാട്ടമായ ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പിലും എഫ്എ കപ്പിലെ മൂന്നാം റൗണ്ട് മത്സരങ്ങളും നിയന്ത്രിച്ച് ഈ പോരാട്ടങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി നേരത്തെ തന്നെ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 

കഴിഞ്ഞ മാസം പ്രീമിയര്‍ ലീഗിലെ നാലാം ഒഫീഷ്യലായി. ഈ പദവിയിലെത്തുന്ന ആദ്യ വനിതാ റഫറിയായും മാറി. ഫുള്‍ഹാം- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരിലായിരുന്നു ഈ ചരിത്ര നേട്ടം. 

ഈ വര്‍ഷം നടന്ന വനിതാ ലോകകപ്പ് പോരാട്ടങ്ങളടക്കം വനിതകളുടെ ഒട്ടേറെ മത്സരങ്ങളിലും റബേക്ക വിസിലൂതി. വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ വാഷിങ്ടന്‍ സ്വദേശിയാണ് 40കാരിയായ റബേക്ക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'