കായികം

ഹര്‍ദിക് പാണ്ഡ്യയെ തിരിച്ചെത്തിക്കാന്‍ മുംബൈ മുടക്കിയത് 100 കോടി! 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ 2024നു മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ട്രേഡിലൂടെ സ്വന്തമാക്കിയത് വലിയ ചര്‍ച്ചകള്‍ക്കും ആരാധകര്‍ക്കിടയില്‍ വലിയ അമ്പരപ്പും സൃഷ്ടിച്ചിരുന്നു. പിന്നാലെ താരത്തെ നായകനായി പ്രഖ്യാപിച്ചു. എന്നാല്‍ ആ പ്രഖ്യാപനം ടീമിനു പോസിറ്റീവായല്ല നെഗറ്റീവായാണ് ഭവിച്ചത്. താരത്തെ മുംബൈ തിരിച്ചെത്തിച്ചതിന്റെ മറ്റ് വിവരങ്ങളൊന്നും നേരത്തെ പുറത്തു വന്നിരുന്നില്ല. 

ഇപ്പോള്‍ ഹര്‍ദികിന്റെ തിരിച്ചു വരവിനു മുംബൈ ഇന്ത്യന്‍സ് മുടക്കിയ വില സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വരുന്നത്. ഏതാണ്ട് 100 കോടി രൂപ മുടക്കിയാണ് താരത്തെ മുംബൈ തിരികെ ടീമില്‍ എത്തിച്ചത് എന്ന വിവരമാണ് പുറത്തു വരുന്നത്. 100 കോടിക്കു മുകളില്‍ ഗുജറാത്തിനു മുംബൈ നല്‍കിയെന്നാണ് വിവരം. 

2022ലാണ് ഹര്‍ദികിനെ മുംബൈ റിലീസ് ചെയ്തത്. 15 കോടിയ്ക്കാണ് ഗുജറാത്ത് ഹര്‍ദികിനെ ടീമിലെത്തിച്ചത്. പിന്നാലെ താരത്തെ ക്യാപ്റ്റനുമാക്കി. ഐപിഎല്ലില്‍ അരങ്ങേറിയ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് കപ്പ് നേടി. പിന്നാലെ കഴിഞ്ഞ സീസണില്‍ ഫൈനലിലേക്കും എത്തി. രണ്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി