കായികം

പാകിസ്ഥാന്‍ ഭക്ഷണം കൊതിപ്പിക്കുന്നതെന്ന് ധോനി; ഒരുമിച്ചിരുന്നു കഴിക്കാന്‍ ക്ഷണിച്ച് പാക് മാധ്യമ പ്രവര്‍ത്തകന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോനിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും ആരാധകരുണ്ട്. ഇപ്പോള്‍ മുന്‍ ക്യാപ്റ്റനെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പാക് സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ ഫഖര്‍ ഇ ആലം. പാകിസ്ഥാനില്‍ ഏറെ അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് മാധ്യമ മുഖമാണ് ഫഖര്‍. 

ക്ഷണത്തിനൊരു കാരണമുണ്ട്. ഈയടുത്താണ് ധോനി പാകിസ്ഥാനിലെ ഭക്ഷണത്തെ പുകഴ്ത്തി സംസാരിച്ചത്. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകന്റെ ക്ഷണം. ഈ വീഡിയോ പങ്കിട്ടാണ് ഫഖറിന്റെ ക്ഷണം.

ഭക്ഷണം കഴിക്കാന്‍ ഒരിക്കലെങ്കിലും പാകിസ്ഥാനില്‍ പോകണമെന്നാണ് ധോനി പറയുന്നത്. അതിശയിപ്പിക്കുന്ന ഭക്ഷണം കഴിക്കാന്‍ സാധിക്കുമെന്നും ധോനി വീഡിയോയില്‍ പറയുന്നു. 

ഫഖറിന്റെ പവലിയന്‍ എന്ന ടിവി ഷോയില്‍ വസിം അക്രം, ഷൊയ്ബ് മാലിക്, മൊയീന്‍ ഖാന്‍ അടക്കമുള്ള മുന്‍ പാക് നായകന്‍മാരും അതിഥികളായി പങ്കെടുക്കാറുണ്ട്. പവലിയന്‍ ഷോയില്‍ പങ്കെടുക്കാന്‍ ധോനിയോടു ഫഖര്‍ ആവശ്യപ്പെടുന്നു. ക്രിക്കറ്റിനു മാത്രമല്ല ഭക്ഷണം കഴിക്കാനും ധോനി തങ്ങളുടെ കൂടെ വരണമെന്നു ഫഖര്‍ വ്യക്തമാക്കി. 

2006- 08 കാലത്ത് ഇന്ത്യന്‍ ടീമിനൊപ്പം ധോനി പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടുണ്ട്. 11 ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളും താരം പാക് മണ്ണില്‍ കളിച്ചു. ടെസ്റ്റില്‍ 179 റണ്‍സ് നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ ഫൈസലാബാദില്‍ നേടിയ 148 റണ്‍സ്. 

11 ഏകദിനങ്ങളില്‍ നിന്നു 546 റണ്‍സ് സ്‌കോര്‍ ചെയ്തു. പുറത്താകാതെ 109 റണ്‍സാണ് പാക് മണ്ണിലെ ഉയര്‍ന്ന ഏകദിന സ്‌കോര്‍. ഹോങ്കോങിനെതിരായ ഏഷ്യാ കപ്പില്‍ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലാണ് ധോനി സെഞ്ച്വറി കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്