കായികം

നിരോധിത മരുന്നിന്റെ അംശം; ഇന്ത്യന്‍ ജിംനാസ്റ്റ് ദീപ കര്‍മാകറിന് 21 മാസം വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ലൊസാനെ: ഇന്ത്യന്‍ ജിംനാസ്റ്റ് ദീപ കര്‍മാകറിന് 21 മാസം വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെയാണ് വിലക്ക്. താരത്തെ 2023 ജൂലൈ 21 വരെയാണ് വിലക്കിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര ടെസ്റ്റിങ് ഏജന്‍സി സ്ഥിരീകരിച്ചു. 

താരത്തിന്റെ സാംപിളില്‍ ഹിജെനാമിന്‍ എന്ന മരുന്നിന്റെ അംശം കണ്ടെത്തിയതോടെയാണ് വിലക്ക്. ഈ മരുന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. 2021 ഓക്ടോബറിലാണ് താരത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി എടുത്തത്. ഈ സമയം മുതല്‍ വിലക്ക് നിലവിലുണ്ട്. ടെസ്റ്റിങ് ഏജന്‍സി ഇപ്പോഴാണ് ഫലം പുറത്തുവിട്ടത്.

റിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ താരമാണ് ദീപ. ഒരു ഇന്ത്യന്‍ ജിംനാസ്റ്റിക്‌സ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. എന്നാല്‍ പിന്നീട് നിരന്തരം പരിക്കുകള്‍ ഏറ്റത് താരത്തിന് തിരിച്ചടിയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു