കായികം

'റണ്‍സും വിക്കറ്റും'- നേട്ടം തൊടുന്ന ആദ്യ ഏഷ്യന്‍ താരം; അപൂര്‍വ റെക്കോര്‍ഡിട്ട് അശ്വിന്‍

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം സെഷനിലാണ് ഓസ്‌ട്രേലിയ ഭയപ്പെട്ട അശ്വിന്‍ വിശ്വരൂപം പുറത്തെടുത്തത്. അതുവരെ ജഡേജയുടെ സ്പിന്നില്‍ പതറി നിന്ന ഓസീസിന്റെ വാലറ്റം തകര്‍ക്കുന്നതില്‍ അശ്വിന്‍ നിര്‍ണായകമായി. 

തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന്‍ ഓസീസിനെ ഞെട്ടിച്ചത്. അവസാന വിക്കറ്റ് വീഴ്ത്തി ഓസീസ് ഇന്നിങ്‌സിന് അശ്വിന്‍ തിരശ്ശീലയുമിട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ പുറത്താക്കി ടെസ്റ്റില്‍ അതിവേഗം 450 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി റെക്കോര്‍ഡിട്ട അശ്വിന്‍ പിന്നാലെ പാറ്റ് കമ്മിന്‍സിനേയും അവസാന ഓസീസ് ബാറ്റര്‍ സ്‌കോട്ട് ബോളണ്ടിനേയും മടക്കി നേട്ടം 452 വിക്കറ്റുകളാക്കി. 

ഇതിനൊപ്പം അനുപമമായ മറ്റൊരു നേട്ടവും അശ്വിന്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ടെസ്റ്റില്‍ 3000 റണ്‍സും 450 വിക്കറ്റുകളും നേടുന്ന ആദ്യ ഏഷ്യന്‍ ക്രിക്കറ്റ് താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അശ്വിന് മുന്‍പ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് താരം അല്കസ് ബ്രോഡും ഓസീസന് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമാണ്. 

ഏറ്റവും വേഗത്തില്‍ 450 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ലോകത്തെ രണ്ടാമത്തെ താരമായും അശ്വിന്‍ മാറി. 88 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 450 എന്ന സംഖ്യ തൊട്ടത്. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. ലങ്കന്‍ ഇതിഹാസം 80 ടെസ്റ്റുകളില്‍ നിന്നാണ് 450 കടന്നത്. 

ടെസ്റ്റില്‍ റ്റേവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയിലും അശ്വിന്‍ രണ്ടാമതുണ്ട്. ഒന്‍പത് പുരസ്‌കാരങ്ങള്‍. ഈ പട്ടികയിലും 11 മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവുമായി മത്തയ്യ മുരളീധരന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. നിലവില്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ മൂന്നാം സ്ഥാനത്തും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാമതും അശ്വിന്‍ നില്‍ക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍