കായികം

'ആദ്യ ഫ്രീകിക്ക് ഗോള്‍ അറ്റ്‌സുവിന്'- തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ച കൂട്ടുകാരന് ഹൃദയം തൊടും ആദരം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: ഘാനയുടെ  മുന്‍ ചെല്‍സി, ന്യൂകാസില്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സുവിനെ തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം താരം ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. പിന്നാലെ പ്രിയ കൂട്ടുകാരന് ആദരമര്‍പ്പിച്ച് ഘാന താരം തന്നെയായ മുഹമ്മദ് കുഡുസ്. താരത്തിന്റെ പ്രവൃത്തി ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കി. 

അറ്റ്‌സുവിനൊപ്പം സഹ താരമായി ഘാനയില്‍ കളിച്ച മുഹമ്മദ് കുഡുസ് താന്‍ ടീമിനായി നേടിയ ആദ്യ ഫ്രീകിക്ക് ഗോളാണ് അറ്റ്‌സുവിന്റെ ആത്മാവിനായി സമര്‍പ്പിച്ചത്. അയാക്‌സിന് വേണ്ടിയാണ് താരം ഗോളടിച്ചത്. സ്പാര്‍ട്ട റോട്ടര്‍ഡാമിനെതിരെയാണ് കുഡുസിന്റെ കിടിലന്‍ ഗോള്‍.

ഗോള്‍ നേടിയതിന് പിന്നാലെ മുട്ടുകുത്തി കൈകള്‍ മേലേക്കുയര്‍ത്തി കുഡുസ് നാട്ടുകാരന്‍ കൂടിയായ പ്രിയ താരത്തിന് ആദരമര്‍പ്പിച്ചു. ജേഴ്‌സിക്കുള്ളില്‍ ധരിച്ച ബനിയനില്‍ 'ആര്‍ഐപി അറ്റ്‌സു' എന്ന് എഴുതിയിരുന്നു. 

അയാക്‌സിന് വേണ്ടി ആദ്യമായാണ് താരം ഫ്രീകിക്കിലൂടെ താരം വല ചലിപ്പിക്കുന്നത്. മത്സരത്തില്‍ അയാക്‌സ് 4-0ത്തിന് വിജയം പിടിച്ചിരുന്നു. കളിയുടെ 88ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കാണ് കുഡുസ് വലയിലേക്കിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ