കായികം

ഓസ്‌ട്രേലിയയെ 'തരിപ്പണമാക്കി'; ഇന്ത്യന്‍ സ്പിന്‍ 'മാന്ത്രികന്മാര്‍ക്ക്' നേട്ടം, റാങ്കിങ്ങില്‍ കുതിപ്പ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പരാജയത്തിന് ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്മാരായ അശ്വിനും ജഡേജയും ഐസിസി ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് അശ്വിന്‍ മുന്നേറിയപ്പോള്‍ ജഡേജ ഏഴുപേരെ പിന്തള്ളി ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടംപിടിച്ചു.

രണ്ടാമത്തെ ടെസ്റ്റില്‍ പത്തുവിക്കറ്റാണ് ജഡേജ നേടിയത്. ഇതോടെ പോയന്റ് നിലയില്‍ ഏഴുപേരെ പിന്തള്ളി ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തേയ്ക്ക് ജഡേജ കുതിക്കുകയായിരുന്നു. സെപ്റ്റംബര്‍ 2019ന് ശേഷം ആദ്യമായാണ് ജഡേജ ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടംപിടിച്ചത്.

അശ്വിന്‍, ജഡേജ എന്നിവര്‍ക്ക് പുറമേ ബുംറയാണ് ആദ്യ പത്തുപേരുടെ പട്ടികയിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍. അഞ്ചാം സ്ഥാനത്താണ് ബുംറ. ഇംഗ്ലണ്ട് പേസ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 

ജഡേജയും അശ്വിനും നയിക്കുന്ന ഓള്‍ റൗണ്ടര്‍മാരുടെ ആദ്യ അഞ്ചുപേരുടെ പട്ടികയില്‍ മികച്ച പ്രകടനത്തിലൂടെ അക്‌സര്‍ പട്ടേല്‍ ഇടംനേടി. ബാറ്റര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബുഷാഗ്നെയാണ് ഒന്നാമത്. സ്റ്റീവ് സ്മിത്തും പാകിസ്ഥാന്റെ ബാബര്‍ അസമുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യയുടെ ഋഷഭ് പന്ത് ആറാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. ഇന്ത്യയുടെ രോഹിത് ശര്‍മ്മയാണ് ഏഴാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല