കായികം

മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറുന്നു; ക്ലബ് ഫുട്‌ബോളില്‍ മിശിഹായുടെ ഗോള്‍ നേട്ടം 700;  റൊണാള്‍ഡോയ്ക്ക് അരികെ

സമകാലിക മലയാളം ഡെസ്ക്

ക്ലബ് ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ക്ലബ് ഫുട്‌ബോളില്‍ 700 ഗോള്‍ നേടിയവരുടെ പട്ടികയില്‍ ലയണല്‍ മെസിയും സ്ഥാനം പിടിച്ചു. മാഴ്‌സെയ്‌ക്കെതിരായ മത്സരത്തിലെ 29ാം മിനിറ്റിലായിരുന്നു ആ ആപൂര്‍വനിമിഷം. ഗോളടിക്കാന്‍ പന്ത് നല്‍കിയത് സഹതാരം കിലിയന്‍ എംബാപ്പേയും.

ക്ലബ് കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഒന്നാമത് റൊണാള്‍ഡോയാണ്. മെസിയെക്കാള്‍ ഒന്‍പതുഗോളുകളാണ് ക്രിസ്റ്റ്യാനോയ്ക്ക് അധികമുള്ളത്.

19 വര്‍ഷം നീണ്ട കരിയറില്‍ രണ്ട് ക്ലബുകളിലാണ് മെസി പന്തുതട്ടിയത്. ഇതില്‍ 15 വര്‍ഷവും ബാല്‌സലോണയിലായിരുന്നു. ബാഴ്‌സയ്ക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളാണ് നേടിയത്. കരിയറില്‍ ഏറ്റവും കൂടുതല്‍ കളിച്ചിട്ടുള്ള ബാഴ്‌സയില്‍ നിന്നും രണ്ടുവര്‍ഷം മുന്‍പാണ് മെസി പിഎസ്ജിയില്‍ എത്തിയത്.  

പിഎസ്ജിക്കായി 62 കളികള്‍ പൂര്‍ത്തിയാക്കിയ മെസി ഇതുവരെ 28 ഗോളുകള്‍ നേടി. ഫ്രഞ്ചു ക്ലബുമായുള്ള മെസിയുടെ കരാര്‍ ഈ മാസം ജൂണിലാണ് അവസാനിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി