കായികം

2024ലെ ടി20 വനിതാ ലോകകപ്പ്; നേരിട്ട് യോഗ്യത സ്വന്തമാക്കി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: 2024ലെ വനിതാ ടി20 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ഇന്ത്യ. എട്ട് ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. ഇതില്‍ ഇന്ത്യന്‍ വനിതകളും ഉള്‍പ്പെടും. ഐസിസിയാണ് യോഗ്യത സ്വന്തമാക്കിയ എട്ട് ടീമുകളെ പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ദിവസം അവസാനിച്ച എട്ടാം എഡിഷനില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് പുറത്തായിരുന്നു. ലോകകപ്പിന്റെ ഒന്‍പതാം എഡിഷന്‍ അടുത്ത വര്‍ഷം ബംഗ്ലാദേശിലാണ് അരങ്ങേറുന്നത്. ആതിഥേയരെന്ന നിലയില്‍ അവരും നേരിട്ട് യോഗ്യത സ്വന്തമാക്കി. 

രണ്ട് ഗ്രൂപ്പിലേയും ആദ്യ മൂന്ന് ടീമുകള്‍ നേരിട്ട് യോഗ്യത നേടും. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളും ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുമാണ് നേരിട്ട് യോഗ്യരായത്. എട്ടാം ടീമായി പാകിസ്ഥാനും നേരിട്ട് യോഗ്യത നേടി. 

അതേസമയം ശ്രീലങ്ക, അയര്‍ലന്‍ഡ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കാതെ പോയി. പത്ത് ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുക. ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്ക് യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തുന്ന ടീമുകള്‍ക്കാണ് അവസരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍