കായികം

നേരിട്ടത് 36 പന്തുകള്‍, 6 വട്ടം ഹസരങ്ക വീഴ്ത്തി; ലങ്കന്‍ സ്പിന്നറെ അതിജീവിക്കാന്‍ സഞ്ജു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20ക്കായി ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനിലേക്ക് സഞ്ജു സാംസണ്‍ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. പ്ലേയിങ് ഇലവനിലേക്ക് എത്തിയാല്‍ ലങ്കന്‍ സ്പിന്നര്‍ വാനിന്‍ഡു ഹസരങ്കയെ സഞ്ജു അതിജീവിക്കുമോ എന്ന ചോദ്യവും ശക്തമാണ്. 

34 പന്തുകളാണ് സഞ്ജുവിനെതിരെ ഹസരങ്ക എറിഞ്ഞത്. അതില്‍ ആറ് വട്ടം സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്താന്‍ ഹസരങ്കയ്ക്ക് കഴിഞ്ഞു. ഹസരങ്കയുടെ ലെഗ് സ്പിന്നിന് മുന്‍പില്‍ പ്രയാസപ്പെടുന്ന പതിവ് ഇക്കുറി സഞ്ജു തിരുത്തുമോ എന്നറിയണം. 

ആറാമതായി സഞ്ജുവിനെ ബാറ്റിങ്ങിന്  ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമെല്ലാം ബാറ്റിങ്ങിലും താളം പിടിക്കുന്നതോടെ പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സഞ്ജുവിന് പ്രയാസമാവും എന്ന് വ്യക്തം. 

ഓഗസ്റ്റ് 22നാണ് സഞ്ജു സാംസണ്‍ അവസാനമായി ഇന്ത്യക്കായി ട്വന്റി20 കളിച്ചത്. ശ്രീലങ്കക്കെതിരായ ഏകദിന ടീമില്‍ സഞ്ജുവിന് ഇടം നേടാനായിട്ടില്ല. 5, 7 തിയതികളിലായാണ് ട്വന്റി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍. ഏകദിന പരമ്പര 10ന് ആരംഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല